റെക്കോര്‍ഡ് നിരക്കില്‍ സ്വര്‍ണം; ഇന്ന് പവന് കൂടിയത് 480 രൂപ

 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലെത്തി.

ഇന്നലെ രണ്ടു തവണയായി 400 രൂപ വര്‍ധിച്ചിരുന്നു. 42,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 60 രൂപ ഉയര്‍ന്നു. വിപണി വില 5,360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും കൂടി. 50 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4,430 രൂപയാണ്. 

വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 77 രൂപയാണ്. 2 രൂപയാണ് ഇന്ന് ഉയര്‍ന്നത്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Post a Comment

Previous Post Next Post