ആലക്കോട്: സംസ്ഥാന ബഡ്ജറ്റില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ വണ്ണായിക്കടവ് - മുണ്ടക്കാംപള്ളി - നെല്ലിക്കുറ്റി - ഗാന്ധിക്കവല - വലിയഅരീക്കമല- ചാത്തമല - പൈതല്‍മല റോഡിന് ഏഴ് കോടിയും നുച്ചിയാട് - മണിക്കടവ് - കാഞ്ഞിരക്കൊല്ലി റോഡിന് നാല് കോടിയും എരുവട്ടി - വിമലശേരി - തേര്‍ത്തല്ലി റോഡിന് 1.75 കോടിയും അനുവദിച്ചതായി സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു.
ബജറ്റില്‍ തുക അനുവദിച്ച റോഡുകളുടെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ കാര്‍ഷിക മേഖലക്കായുള്ള നവീന പദ്ധതി എന്ന നിലയില്‍ നിര്‍ദേശിച്ച ഇരിക്കൂര്‍ അഗ്രികള്‍ച്ചറല്‍ കോമണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന് ടോക്കണും അനുവദിച്ചിട്ടുണ്ട്. ഇരിക്കൂര്‍ പാലം നിര്‍മാണം, വട്ട്യാംതോട് പുതിയ പാലം നിര്‍മാണം, ഉളിക്കല്‍ - മാട്ടറ - കാലാങ്കി റോഡിന്റെ വട്ട്യാംതോട് - കാലാങ്കി ഭാഗം.
ആലക്കോട് - പാത്തന്‍പാറ - വെള്ളാട് റോഡ്, മണക്കടവ് - മൂരിക്കടവ് - കാപ്പിമല റോഡ്, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ തവറൂല്‍ മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ അടിച്ചേരി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊളന്തകടവില്‍ പാലം നിര്‍മാണം, പയ്യാവൂര്‍ - കുന്നത്തൂര്‍പാടി- പാടാംകവല - കഞ്ഞിരക്കൊല്ലി റോഡ്, ശ്രീകണ്ഠപുരം - കൂട്ടുംമുഖം - ചെമ്ബേരി - റോഡ്, ഉദയഗിരി പഞ്ചായത്തില്‍ മണക്കടവ് മൂരിക്കടവില്‍ ആര്‍.സി.ബി നിര്‍മാണം, കരുവഞ്ചാല്‍ - കുറ്റിപ്പുഴ - ചാണോക്കുണ്ട് - തടിക്കടവ് - നെല്ലിപ്പാറ റോഡ്, ഉളിക്കല്‍ - അറബി - പേരട്ട -തൊട്ടില്‍പ്പാലം റോഡില്‍ കോളിത്തട്ട് മുതല്‍ തൊട്ടില്‍പ്പാലം വരെയുള്ള ഭാഗം.
പൊടിക്കളം - മടമ്പം - പാറക്കടവ് - റോഡ്, ആലക്കോട് പഞ്ചായത്തില്‍ പാര്‍ക്ക്, ജിം, നടപ്പാത തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ പാര്‍ക്ക് നിര്‍മാണം, താവുകുന്ന് - പോത്തുകുണ്ട് - നടുവില്‍ റോഡ്, കണ്ടകശ്ശേരി പാലം പുനര്‍നിര്‍മാണം എന്നീ പദ്ധതികള്‍ക്കും ടോക്കണ്‍ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ചുണ്ടപ്പറമ്പ് - വെള്ളാട്- കരുവഞ്ചാല്‍ റോഡിന് 15 കോടിയുടെ ഭരണാനുമതി ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്. പൊള്ളയായ വാഗ്ദാനങ്ങളാണ് ഇത്തവണ സംസ്ഥാന ബജറ്റിലൂടെ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും കര്‍ഷകരെയടക്കം നിരാശപ്പെടുത്തിയെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.
.jpeg)
Post a Comment