ഡല്‍ഹി: 2016 നവംബര്‍ എട്ടിന് രാത്രി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി വിധി.
അഞ്ച് പേരടങ്ങുന്ന ഭരണഘടനാ ബെഞ്ചില്‍ നാല് പേര്‍ നോട്ട് നിരോധനത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചു. ജസ്റ്റിസ് നഗരത്ന ഭിന്നമായ വിധിയാണ് പ്രസ്താവിച്ചത്. കേന്ദ്രസര്‍ക്കാരിന് ഏറെ ആശ്വാസം നല്‍കുന്ന സുപ്രധാനമായ വിധിയാണ് വന്നിരിക്കുന്നത്.
നോട്ടുനിരോധനം ഒരു സാമ്ബത്തിക നയമായതിനാല്‍ അത് കൈകൂപ്പി കാണുമെന്ന് കരുതരുതെന്ന് വാദം കേള്‍ക്കുന്നതിനിടെ ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2016 നവംബര്‍ എട്ടിന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്.

Post a Comment