സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കൂടി വിപണി വില 41,600 രൂപയായി. ഇതോടെ 3 ദിവസത്തിനിടെ 560 രൂപയാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റിന്റെ സ്വർണ വില 40 രൂപ ഉയർന്ന് ഇന്നത്തെ വിപണി വില 5200 രൂപയായി. ഒരു ഗ്രാം 18 കാരറ്റിന്റെ സ്വർണ വിലയും ഉയർന്നു. 35 രൂപ ഉയർന്ന് ഒരു ഗ്രാം 18 കാരറ്റിന്റെ ഇന്നത്തെ വിപണിവില 4300 രൂപയാണ്.

Post a Comment