കണ്ണൂരിൽ കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. പാനൂർ ബ്ലോക്ക് പ്രസിഡന്റ് കെ പി ഹാഷിമിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഹാഷിമിനെ കണ്ണൂർ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ RSS ആണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്രപരിസരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുമായുണ്ടായ പ്രശ്നനങ്ങളെ തുടർന്നാണ് ആക്രമണം. ഹാഷിം അപകടനില തരണം ചെയ്തു.

Post a Comment