കണ്ണൂര്‍ പൂഷ് പോത്സവം ബുധനാഴ്ച്ച തുടങ്ങും

 


കണ്ണൂര്‍: ജില്ലാ അഗ്നി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ജനുവരി 25 മുതല്‍ ഫെബ്രുവരി ആറുവരെ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്പോത്സവം ബുധനാഴ്ച ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ചന്ദ്രശേഖര്‍ പി.ആര്‍.ഡി ചേംബറില്‍ അറിയിച്ചു .

കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ബുധനാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് പ്രശസ്ത സംഗീതജ്ഞന്‍ പദ്മശ്രീ കൈതപ്രം നമ്ബൂതിരി ഉദ്ഘാടനം ചെയ്യും. കളക്ടര്‍ ചന്ദ്രശേഖര്‍ അദ്ധ്യക്ഷതവഹിക്കും. മേയര്‍ ടി ഒ മോഹനന്‍, എം പി മാരായ കെ സുധാകരന്‍, വി ശിവദാസന്‍, അഡ്വക്കേറ്റ് പി. സന്തോഷ് കുമാര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ എന്നിവര്‍ വിശിഷ്ടാതിഥികളാവും. തുടര്‍ന്ന് പ്രശസ്ത സിനിമാ പിന്നണി ഗായകര്‍ അതുല്‍ നാറുകാര നയിക്കുന്ന സൂപ്പര്‍ മെഗാഹിറ്റ് ഗാനമേള അരങ്ങേറും. ഫെബ്രുവരി ആറിനു വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും.


പുഷ്പോല്‍സവത്തോടനുബന്ധിച്ച്‌ കലാപരിപാടികള്‍, സെമിനാര്‍ തുടങ്ങിയവും സംഘടിപ്പിക്കും. വിവിധ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നഴ്സറി സ്ഥാപനങ്ങള്‍ ഒരുക്കുന്ന സ്റ്റാളുകളില്‍ വൈവിധ്യവും ആകര്‍ഷണീയവുമായ അനേകം ചെടികളും പച്ചക്കറി, ഫലവൃക്ഷ തൈകളും മറ്റു നടീല്‍ വസ്തുക്കളും ഔഷധസസ്യങ്ങളും മിതമായ നിരക്കില്‍ ലഭ്യമായിരിക്കും. ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും തൈകള്‍, ജൈവവളം, ജൈവ കീടനാശിനികള്‍, പൂച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, ഉപഭോക്ത്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും പുഷ്പോത്സവ നഗരിയില്‍ സജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളായ ആറളം ഫാം, കരിമ്ബം ഫാം, കൃഷി വകുപ്പ്, ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ബിഎസ്‌എന്‍എല്‍, എന്നിവയുടെ പവലിയനുകളും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍ , വി.പി. കിരണ്‍ , ടി.പി. വിജയന്‍ , കെ എം ബാലചന്ദ്രന്‍ , പി.വി ശൈലജ പങ്കെടുത്തു



Post a Comment

Previous Post Next Post