മഴ വരുന്നു; സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയില്‍ നിന്നും ആശ്വാസമായേക്കും

 


തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.


ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ ലഭിച്ചേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഒപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയെത്താന്‍ കാരണമാകും.

തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും ഒറ്റപ്പെട്ട മഴ കിട്ടിയേക്കും. വരണ്ട കാലാവസ്ഥയ്ക്ക് ശേഷം മഴയെത്തുന്നുവെന്ന വാര്‍ത്ത ആശ്വാസകരമാണ്.

Post a Comment

Previous Post Next Post