നടുവില്‍ : കടുത്ത ചൂടും ഇലപൊഴിച്ചിലും മൂലം റബ്ബര്‍ ഉത്പാദനം പാതിയായി. സമീപകാലത്തൊന്നുമില്ലാത്ത ചൂടാണ് മലയോര മേഖലയില്‍ പകല്‍ അനുഭവപ്പെടുന്നത്.
ഏറ്റവും കൂടുതല്‍ പാല്‍ ലഭിക്കേണ്ട സമയമാണ് ഡിസംബര്‍, ജനുവരി മാസങ്ങള്‍. ഇല പൊഴിച്ചല്‍ പൂര്‍ണമാണ്. രാവിലെ നല്ല കാറ്റുള്ളതും ഉത്‌പാദനക്കുറവിന് കാരണമായി. ജനുവരി പകുതിയോടെയാണ് റബ്ബര്‍ മരങ്ങളില്‍ ഇല പൊഴിച്ചല്‍ തുടങ്ങുക.
ഇക്കുറി ഡിസംബര്‍ പകുതിയോടെ ഇലപൊഴിച്ചിലും തുടങ്ങി.

Post a Comment