മാഹിയില്‍ നാളെ ഹര്‍ത്താല്‍



മാഹി : വില്‍പന നികുതി ഉദ്യോഗസ്ഥര്‍ മാഹിയിലെ കടകളില്‍ കയറി വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച്‌ മാഹിയില്‍ ബുധനാഴ്ച വ്യാപാര ഹര്‍ത്താല്‍ നടത്തുമെന്ന് മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ.അനില്‍കുമാര്‍ അറിയിച്ചു.

രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.

ഹോട്ടലുകള്‍ക്കും ബെയ്ക്കറികള്‍ക്കും ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ ബാധകമാണ്. പെട്രോള്‍ പമ്ബുകളും മദ്യഷാപ്പുകളും സാധാരണ പൊലെ പ്രവര്‍ത്തിക്കും.

Post a Comment

Previous Post Next Post