തളിപ്പറമ്പ് : ടൗണിൽ ദേശീയപാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിലെ അനധികൃത പാർക്കിങ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ഇവിടെ ഇരുചക്രവാഹനങ്ങൾ നിർത്തിയിടുക്കതിനാൽ നിർത്തിയിടുന്നതിനാൽ ബസ് ഇറങ്ങുന്നതും കയറുന്നതും പ്രയാസമാണ്. നടന്നുപോകാനുമാകുന്നില്ല. ബസ് സ്റ്റോപ്പിലെ നടപ്പാത കൈയേറിയും വാഹനങ്ങൾ നീത്തിയിടുന്നുണ്ട്. മാസങ്ങളായി തുടരുന്ന ഈ പ്രശ്നം പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Post a Comment