2000, 500, 200, 100, 50 അല്ലെങ്കിൽ 20 രൂപ നോട്ടുകളിൽ എന്തെങ്കിലും എഴുതിയാൽ ആ നോട്ട് അസാധുവാകില്ലെന്ന് കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രസ് ഇൻഫർമേഷന്റെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. നോട്ടുകളിൽ പേന കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ എഴുതിയാൽ ആ നോട്ട് അസാധുവാകുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം പ്രചരണങ്ങൾ വ്യാജമാണെന്ന് PIB ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചത്.

Post a Comment