കണ്ണൂരില്‍ നാല് വയസുകാരിയെ സ്കൂള്‍ ബസില്‍ വച്ച്‌ പീഡിപ്പിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

 


കണ്ണൂർ  : കണ്ണൂരില്‍ നാല് വയസുകാരിയെ സ്കൂള്‍ ബസില്‍ വച്ച്‌ പീഡിപ്പിച്ച സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയിൽ

വളപട്ടണം സ്വദേശി കെ കെ അസീമാണ് പിടിയിലായത്. സ്കൂള്‍ ബസില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

സമാനമായ മറ്റൊരു സംഭവവും കണ്ണൂരില്‍ ഇന്നുണ്ടായി. കണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസാണ് സര്‍ക്കാര്‍ ജീവനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. ക്ലാസില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയെ അധ്യാപകര്‍ കൗണ്‍സിലിംഗിന് അയക്കുകയായിരുന്നു. സ്കൂള്‍ കൗണ്‍സിലറോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നീട് ചൈല്‍ഡ് ലൈനിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. 


Post a Comment

Previous Post Next Post