ആലക്കോട്, കരുണാപുരം തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി

 


ആലക്കോട് : മലയാരത്തെ പ്രധാന തീർഥാടന ദേവാലയമായ കരുണാപുരം സെയ്‌ന്റ് ജുഡ്സ് ദേവാലയത്തിലും ആലക്കോട് സെയ്‌ന്റ് മേരീസ് ഫൊറോന ദേവാലയത്തിലും പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറ്റി.

കരുണാപു രം വിശുദ്ധ യൂദാതദ്ദേവൂസ് തീർഥാടന ദേവാലയത്തിൽ സെബസ്ത്യാനോസി ന്റെയും വിശുദ്ധയൂദാ തദ്ദേവൂസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. ജോസഫ് ആനിത്താനം പതാക ഉയർത്തി.

തിരുനാൾ ആഘോഷം 15ന് പ്രദക്ഷിണത്തോടെ സമാപിക്കും. 14ന് ആഘോഷമായ പ്രദക്ഷിണം കുരിശുപള്ളിയിലേക്ക്‌ നടത്തും. ആലക്കോട് സെയ്‌ന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരു നാളിന് വികാരി ഫാ. ഇമ്മാനുവേൽ ആട്ടേൽ കൊടിയേറ്റി. 7ന് ശനിയാഴ്ച ദേവാലയത്തിന് ചുറ്റും ജപമാലപ്രദിക്ഷണവും പ്രത്യേക പ്രാർഥനാചടങ്ങുകളും നട ത്തും.

 14ന് വൈകുന്നേരം വിശ്വാസപ്രഘോഷണ പ്രദക്ഷിണം ആലക്കോട് ടൗൺ പന്തലിലേക്ക് നടത്തും. 15 ന് തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.

Post a Comment

Previous Post Next Post