കരിപ്പൂരില്‍ ആറ് മാസത്തേക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം; റണ്‍വേ അടച്ചിടും

 


മലപ്പുറം: റണ്‍വേ ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കരിപ്പൂരില്‍ പകല്‍ സമയങ്ങളില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഈ മാസം 15 മുതല്‍ ആറ് മാസത്തേക്ക് രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ റണ്‍വേ അടച്ചിടും. പകല്‍ സമയ ഷെഡ്യൂളുകള്‍ വൈകുന്നേരം 6 മണി മുതല്‍ അടുത്ത ദിവസം രാവിലെ 10 മണി വരെ പുനഃക്രമീകരിക്കും.

യാത്രക്കാര്‍ സര്‍വീസുകളുടെ സമയവുമായി ബന്ധപ്പെട്ട് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണം. റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ ആറ് മാസം നീണ്ടുനില്‍ക്കും.

Post a Comment

Previous Post Next Post