ഇരിട്ടി: ആധാരത്തിന്റെ സുരക്ഷിതത്വത്തെയും ആധികാരികതയെയും ബാധിക്കുന്നതും പതിനായിരക്കണക്കിന് ആധാരംഎഴുത്തുകാരുടെ തൊഴിൽ സുരക്ഷ ഇല്ലാതാകുന്നതുമായ ടെംപ്ലെറ്റ് സംവിധാനം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ആധാരം എഴുത്തുകാർ ആധാരം എഴുത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് പണിമുടക്കി ധർണ നടത്തും.
ടെംപ്ലെറ്റ് സംവിധാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസംബർ 29,30,31 തീയതികളിൽ തിരുവനന്തപുരത്ത് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിന് മുന്നിൽ ആധാരംഎഴുത്ത് അസോസിയേഷൻ ഉപരോധസമരം നടത്തിയിരുന്നു. ഇതിന് നേതൃത്വം നൽകിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജി.ഇന്ദുകലാധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എ. അൻസാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് . ബി. ചന്ദ്രശേഖരൻ നായർ, ജില്ലാ സെക്രട്ടറി കെ. ഗോപകുമാർ എന്നിവരുടെ ലൈസൻസ് പ്രതികാര നടപടി എന്ന നിലയിൽ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തുന്ന പണിമുടക്കിനൊപ്പം സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകൾക്കു മുന്നിൽ ധർണയും നടത്തും. കണ്ണൂർ ജില്ലയിലെ 23 സബ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തുമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വി.രമേഷ്, ജില്ലാ സെക്രട്ടറി പി.എസ്.സുരേഷ് കുമാർ എന്നിവർ അറിയിച്ചു.
.jpeg)
Post a Comment