പീഡനപരാതി; മ​ന്ത്രി​സ്ഥാ​നം ഒ​ഴി​ഞ്ഞ് സ​ന്ദീ​പ് സിം​ഗ്

 


ഛണ്ഡി​ഗ​ഡ്: ത​നി​ക്ക് നേ​രെ ഉ​യ​ർ​ന്ന ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​യി​ക​വ​കു​പ്പി​ന്‍റെ ചു​മ​ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​ക​യാ​ണെ​ന്ന് ഹ​രി​യാ​ന കാ​യി​ക​മ​ന്ത്രി സ​ന്ദീ​പ് സിം​ഗ് വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചെ​ന്ന് വ്യ​ക്ത​മാ​യി പ​റ​യാ​തെ, പ​രോ​ക്ഷ​മാ​യ രീ​തി​ലാ​ണ് സ്ഥാ​നം ഒ​ഴി​ഞ്ഞ വി​വ​രം സിം​ഗ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.


ത​ന്‍റെ പ്ര​തിഛാ​യ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പീ​ഡ​ന​പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​യു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​ത് വ​രെ മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി നി​ൽ​ക്കു​ക​യാ​ണെ​ന്നും സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സിം​ഗ് ത​ന്നെ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ചെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പി​ച്ച് ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക്സ് പ​രി​ശീ​ല​ക​യാ​യ യു​വ​തി രം​ഗ​ത്തുവ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി. യു​വ​തി​യു​ടെ ആ​രോ​പ​ണ​ത്തി​ന്മേ​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​ന്‍റെ മു​ൻ നാ​യ​ക​നാ​യ സിം​ഗ്, ഹ​രി​യാ​ന പോ​ലീ​സി​ൽ ഡി​എ​സ്പി ആ​യി​രി​ക്കെ​യാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

Post a Comment

Previous Post Next Post