തളിപ്പറമ്പിൽ കിടക്ക നിര്‍മാണ കംപനി കത്തിനശിച്ചു

 


കണ്ണൂര്‍:  കിടക്ക നിര്‍മാണ കംപനിയുടെ പുറത്ത് കൂട്ടിയിട്ട ചകിരി വേസ്റ്റിന് തീപിടിച്ചു.

എളമ്ബേരത്തെ സുല്‍ഫെക്‌സ് കംപനിയിലെ ചകിരി വേസ്റ്റിന് ആണ് തീ പിടിച്ചത്. 50 ടണ്‍ ചകിരി വേസ്റ്റ് കത്തി നശിച്ചു. ശനിയാഴ്ച പുലര്‍ചെ രണ്ട് മണിയോടെയാണ് സംഭവം.

കംപനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപടരുന്നത് കണ്ട് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. തളിപ്പറമ്ബ് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി അജയന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്.

ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെവി സഹദേവന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ടിവി രജീഷ് കുമാര്‍, കെവി രാജീവന്‍, പിവി ഗിരീഷ്, കെവി അനൂപ്, വിആര്‍ നന്ദഗോപാല്‍, സിപി രാജേന്ദ്ര കുമാര്‍, സിവി രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രാവിലെ എട്ട് മണിയോടെയാണ് തീ പൂര്‍ണമായും അണച്ചത്.

Post a Comment

Previous Post Next Post