ഐ​എ​സ്എ​ല്ലി​ൽ ഇ​ന്ന് തീ​പാ​റും; ബ്ലാ​സ്റ്റേ​ഴ്സും മും​ബൈ സി​റ്റി​യും നേർക്കുനേർ

 


മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ തു​ട​ർ​ച്ച​യാ​യ എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ അ​പ​രാ​ജി​ത കു​തി​പ്പു​മാ​യി നി​ൽ​ക്കു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ന് യ​ഥാ​ർ​ഥ പ​രീ​ക്ഷ​ണം. മും​ബൈ ഫു​ട്ബോ​ൾ അ​രീ​ന​യി​ൽ രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ മും​ബൈ സി​റ്റി​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി. 2022-23 സീ​സ​ണി​ൽ ഇ​തു​വ​രെ തോ​ൽ​വി​യ​റി​യാ​ത്ത ടീ​മാ​ണ് മും​ബൈ സി​റ്റി.


ലീ​ഗ് റൗ​ണ്ടി​ൽ നാ​ല് മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട റൈ​റ്റ് ബാ​ക്ക് സ​ന്ദീ​പ് സിം​ഗ് ഇ​ല്ലാ​തെ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ഇ​റ​ങ്ങു​ക. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് എ​തി​രാ​യ 0-3 ജ​യം മു​ത​ലാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​ങ്ങി​യ​ത്. അ​ന്ന് മു​ത​ൽ റൈ​റ്റ് ബാ​ക്കി​ൽ സ​ന്ദീ​പ് സിം​ഗ് ആ​യി​രു​ന്നു. അ​തേ​സ​മ​യം, നാ​ല് മ​ഞ്ഞ​ക്കാ​ർ​ഡി​നെ തു​ട​ർ​ന്നു​ള്ള വി​ല​ക്കി​നു​ശേ​ഷം യു​ക്രെ​യ്ൻ സൂ​പ്പ​ർ താ​രം ഇ​വാ​ൻ ക​ലി​യൂ​ഷ്നി മും​ബൈ​ക്ക് എ​തി​രേ തി​രി​ച്ചെ​ത്തു​ന്ന​ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​ശ്വാ​സ​മാ​ണ്.


സീ​സ​ണി​ൽ തോ​ൽ​വി ഇ​ല്ലാ​ത്ത ഏ​ക ടീ​മാ​യ മും​ബൈ​ക്ക് എ​തി​രേ കൊ​ച്ചി​യി​ൽ​വ​ച്ചു ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് 2-0നു ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​തി​ന്‍റെ ക​ണ​ക്ക് തീ​ർ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചി​ന്‍റെ ശി​ഷ്യ​ന്മാ​ർ​ക്കി​ന്നു​ള്ള​ത്. ലീ​ഗി​ൽ 13 മ​ത്സ​ര​ങ്ങ​ളി​ൽ 31 പോ​യി​ന്‍റു​മാ​യി ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 30 പോ​യി​ന്‍റു​മാ​യി മും​ബൈ സി​റ്റി​യും 25 പോ​യി​ന്‍റു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

Post a Comment

Previous Post Next Post