വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നു പിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍



കാസര്‍കോട്: കാഞ്ഞങ്ങാട് വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്ന് പിടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ ശ്രീകണ്‌ഠാപുരം സ്വദേശിയായ പി.വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂര്‍ റൂറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് പ്രദീപ്. 

ഇന്നലെ വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ഇയാള്‍ക്ക് യുവതിയുമായുണ്ടായിരുന്ന സാമ്ബത്തിക ഇടപാടാണ് പ്രശ്‌നത്തിന് കാരണമായത്. വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് യുവതി ഹൊസ്‌ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് വൈദ്യ പരിശോധനക്കായി എത്തിച്ച ഇയാളെ നെഞ്ച് വേദനയുണ്ടായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ട് .

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍, ശ്രീകണ്‌ഠാപുരം സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് കേസുള്ളത്. ഇതില്‍ ഒന്ന് പീഡനക്കേസാണ്. പരിയാരം പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തിയ ഇയാള്‍ ബഹളമുണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post