സ്കൂൾ വിനോദയാത്രകൾ രാത്രിയിലും: നിർദേശം അവഗണിച്ച് സ്കൂളുകൾ



മലപ്പുറം: പഠന യാത്രകള്‍ക്കും വിനോദ യാത്രകൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറങ്ങിയ മാർഗ നിർദേശങ്ങൾ പല സ്കൂളുകളും അവഗണിക്കുന്നതായി പരാതി. രാത്രി 10നും പുലർച്ചെ 5നും ഇടയിൽ ഇത്തരം യാത്രകൾ സ്കൂളുകളിൽ നിന്ന് ഉണ്ടാകരുതെന്ന നിർദേശം പരസ്യമായി അവഗണിച്ചാണ് പല സ്കൂളുകളും യാത്രകൾ സംഘടിപ്പിക്കുന്നത്. മലപ്പുറം എടപ്പാളിലെ ഒരു വിദ്യാലയം ഇന്ന് പുലർച്ചെ 3നാണ് വിദ്യാർത്ഥികളോട് യാത്രക്കായി സ്കൂളിൽ എത്താൻ ആവശ്യപ്പെട്ടത്. വിദ്യാർത്ഥികൾക്ക് 2 മണിയോടെ സ്കൂളിലേക്ക് യാത്ര തിരിക്കേണ്ടി വന്നു. മുന്നാറിലേക്കാണ് ഇവർ സർക്കാർ നിർദേശിച്ച സമയക്രമം മറികടന്നു വിനോദ യാത്ര സംഘടിപ്പിച്ചത്. ഇത്തരത്തിൽ പല ജില്ലകളിലും വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം മറികടന്നു വിനോദ യാത്രകൾ സംഘടിപ്പിക്കുന്നതായി പരാതിതിയുണ്ട്. പലരും യാത്രയുമായി ബന്ധപ്പെട്ട വിവരം പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരെ അറിയിക്കുന്നില്ല. പലരും ഉല്ലാസ കേന്ദ്രങ്ങളിൽ നിന്ന് തിരിച്ചെത്തുന്നത് അർദ്ധ രാത്രിയിലാണ്. വിദ്യാർത്ഥികളുമായി രാത്രിയിൽ വിനോദയാത്ര പുറപ്പെട്ട ടുറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു ഒട്ടേറെ വിദ്യാർത്ഥികൾ മരിച്ച സാഹചര്യത്തിലാണ് സർക്കാർ പുതിയ നിർദേശങ്ങൾ ഇറക്കിയത്. അതാണ് ചില സ്കൂളുകൾ അവഗണിക്കുന്നത്. വിനോദ യാത്രയുമായി ബന്ധപ്പെട്ട് 27 നിര്‍ദേശങ്ങളാണ് പുതുതായി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ താഴെ

Post a Comment

Previous Post Next Post