കണ്ണൂരില്‍ പഴകിയ ഭക്ഷണം പിടികൂടി; 58 ഹോട്ടലുകള്‍ക്ക് നോട്ടിസ്

 


കണ്ണൂര്‍: കോര്‍പറേഷന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

അല്‍ഫാം, തന്തൂരി തുടങ്ങിയ ചിക്കന്‍ വിഭവങ്ങളാണ് കൂടുതലും പിടിച്ചെടുത്തത്. പരിശോധനയില്‍ ഭക്ഷണം പുഴുവരിക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. 58 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പ് ചൊവ്വാഴ്ച സംസ്ഥാനത്തെ 429 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 43 എണ്ണം അടച്ചുപൂട്ടി. ഇതില്‍ 22 എണ്ണം വൃത്തിഹീനമായ അവസ്ഥയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 21 എണ്ണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഉണ്ടായിരുന്നില്ല. 

ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട വിവിധ വീഴ്ചകളുടെ പേരില്‍ 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പരിശോധന സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Post a Comment

Previous Post Next Post