തൃശ്ശൂര്‍ കോഴിക്കോട് ജില്ലകളില്‍ ജിയോ 5 ജി നാളെ മുതല്‍



സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ കൂടി നാളെ മുതല്‍ 5ജി സേവനം ലഭ്യമാകും. തൃശ്ശൂര്‍ കോഴിക്കോട് ജില്ലകളിലാണ് റിലയന്‍സ് ട്രൂ 5ജി സേവനം ലഭ്യമാവുക.

ഇതിനുമുന്‍പ് തിരുവനന്തപുരത്തും കൊച്ചിയിലും സേവനം ലഭ്യമായിരുന്നു. നാളെ മുതല്‍ അധിക ചിലവുകളോ ന്നുമില്ലാതെ 1Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ അനുഭവിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കും.

ഇനിമുതല്‍ ഫോര്‍ജി നെറ്റ്‌വര്‍ക്ക് ആശ്രയിക്കാതെ സ്റ്റാന്‍ഡലോണ്‍ 5ജി നെറ്റ്‌വര്‍ക്കാണ് ജിയോയുടെ ത്. ഈ സേവനങ്ങള്‍ ലഭ്യമാവാന്‍ ഉപഭോക്താക്കള്‍ സിം മാറ്റേണ്ട ആവശ്യമില്ല. ഈ സേവനം ലഭ്യമാവുന്നതിനു വേണ്ടി 5g സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീചാര്‍ജോ ഉണ്ടായിരിക്കണം.

Post a Comment

Previous Post Next Post