സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു; പവന് ഇന്ന് 42,000 രൂപ



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്ന സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയായി.


ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞു. 5250 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 55 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില ഗ്രാമിന് 4,340 രൂപയാണ്. 


അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 74 രൂപയാണ് ഇന്നത്തെ വിപണി വില. അതേസമയം, ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.

Post a Comment

Previous Post Next Post