തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നല 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാന വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 40000 ലേക്ക് താഴ്ന്നു. മൂന്ന് ദിവസംകൊണ്ട് 680 രൂപ സ്വര്‍ണവില ഉയര്‍ന്നിരുന്നു. വിപണിയില്‍ ഇന്നത്തെ വില 40,720 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. രണ്ട് ദിവസമായി 65 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5090 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4205 രൂപയാണ്.
ജനുവരി മാസത്തിലെ സ്വര്‍ണവിലവിവര പട്ടിക ചുവടെ:
ജനുവരി 1: 40480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 2: 40,360
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720

Post a Comment