വിമാനത്തിലെ മൂത്രമൊഴിക്കല്‍ കേസ്; എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

 


ന്യൂഡല്‍ഹി: വിമാനത്തില്‍ സഹയാത്രികയ്ക്ക്‌മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. സംഭവദിവസം വിമാനത്തിലുണ്ടായിരുന്ന മുഖ്യ പൈലറ്റിനെ മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി.


ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കഴിഞ്ഞ നവംബര്‍ 26നാണ് സംഭവം. മദ്യപിച്ചു ലക്കുകെട്ട ശങ്കര്‍ മിശ്ര എന്ന യാത്രക്കാരന്‍ സഹയാത്രികയുടെമേല്‍ മൂത്രമൊഴിക്കുകയായിരുന്നു. സംഭവം നടന്നയുടനെ സ്ത്രീ പരാതിപ്പെട്ടിട്ടും വിമാനത്തിലെ ജീവനക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.


ഇയാളെ പിന്നീട് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post