ശബരിമലയിൽ വെടിപ്പുരയ്ക്ക് തീപിടിച്ച് മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. വെടിമരുന്ന് കതിനയ്ക്കുള്ളിലേക്ക് നിറയ്ക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ സ്വദേശികളായ അമൽ, രജീഷ്, ജയകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Post a Comment