ആലക്കോട്: ആലക്കോട് പോലീസ്
സ്റ്റേഷൻ അക്രമിച്ച കേസിൽ നേതാക്കമുൾപ്പെടെ 177 സി.പി.എമ്മുകാരെ വെറുതെ വിട്ടു. കണ്ണൂർ അഡീ. സെഷൻസ് ജഡ്ജി രാജീവൻ വാഴചാലാണ് ഇന്ന്
രാവിലെ വിധി പറഞ്ഞത്.
യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ
ഷുക്കൂർ കേസുമായി ബന്ധപ്പെട്ട് അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ കേസിൽ ജയരാജന്റെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 2012 ആഗസ്റ്റ് ഒന്നിന് നടന്ന പ്രകടനത്തിനിടയിൽ പോലീസ് സ്റ്റേഷൻ അക്രമിച്ചുവെന്നാണ് കേസ്. കല്ലേറിൽ പോലീസ് സ്റ്റേഷന് കേടുപാടുകൾ സംഭവിച്ചതായും പോലീസ്
കുറ്റപത്രത്തിലുണ്ടായിരുന്നു. സി.പി.എം
നേതാക്കളായ കെ.എം.ജോസഫ്, എം.കരുണാകരൻ, സാജൻ കെ.ജോസഫ്, പി.വി.ബാബുരാജ്,കെ.പി.സാബു,പി.എം.മോഹനൻ,കെ.എസ്.ചന്ദ്രശേഖരൻ, സാജു ജോസഫ്, ടി.ജി.വിക്രമൻ, പി.സന്ദീപ് ഉൾപ്പെടെയുള്ളവർ
പ്രതികളായിരുന്നു. കേസിലെ 133-ാം പ്രതിയായ മനു ജോസഫ് വിദേശത്തായതിനാൽ
അദേഹത്തിന്റെ വിചാരണ മാറ്റിവെച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെയാണ് വെറുതെ
വിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ഡെന്നി ജോർജ്, ഡെയ്സി ജോർജ്, ജോജു
ജോർജ് എന്നിവർ ഹാജരായി.
.jpeg)
Post a Comment