ഫുട്‌ബോൾ കളിക്കുന്നതിന് വേണ്ടി ഗോൾ പോസ്റ്റ് ഒരുക്കാന്‍ കമുക് മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് 14കാരന്‍ മരിച്ചു

ഫുട്‌ബോൾ കളിക്കുന്നതിന് വേണ്ടി ഗോൾ പോസ്റ്റ് ഒരുക്കാന്‍ കമുക് മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് 14കാരന്‍ മരിച്ചു

പാലക്കാട്എടത്തനാടുകരയില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. വട്ടമണ്ണപ്പുറം അണയംങ്കോട്ടില്‍ കല്ലിങ്ങല്‍ ജംഷീദ് ബാബുവിന്റെ മകന്‍ ഷാമില്‍ (14) ആണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ ആയിരിക്കെയാണ്സം മരണം സംഭവിച്ചത്.

ഫുട്‌ബോള്‍ കളിക്കുന്നതിന് വേണ്ടി ഗോള്‍ പോസ്റ്റ് ഒരുക്കാന്‍ കൂട്ടുകാരുടെ കൂടെ കമുങ്ങ് മുറിക്കുന്നതിനിടെ മരം ശരീരത്തിലേക്ക് വീഴുകയായിരുന്നു. സലീനയാണ് അമ്മ. സഹോദരന്‍: സാനിദ്.

Post a Comment

Previous Post Next Post