ബസ് അപകടത്തില്‍ 14 പേര്‍ക്ക് പരിക്ക്; 5 പേരുടെ നില ഗുരുതരം

 


ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാകുന്നു. കോട്ടയം രാമപുരത്തിന് സമീപം മാനത്തൂരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് വെല്ലൂരില്‍ നിന്നെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 5 പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.

Post a Comment

Previous Post Next Post