സംസ്ഥാനത്ത് സ്വർണ വില പവന് 440 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 39,760 രൂപയാണ് വില. ഒരു ഗ്രാമിന് 4970 രൂപയാണ്. ഇന്നലെ ഒരു പവന് 40,000രൂപ കടന്നിരുന്നു. പവന് 40,200 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 5,025 രൂപയും. പവന് 120 രൂപയാണ് കൂടിയത്. . ഈ മാസം ഇത് മൂന്നാം തവണയാണ് പവന് 40,000 രൂപ കടന്നത്. ഡിസംബറിൽ ഇതു വരെ സ്വർണ വിലയിൽ പവന് 760 പവന് രൂപയാണ് വർധിച്ചത്.

Post a Comment