അജ്ഞാതജീവി: വ​ഞ്ചി​യ​ത്ത് വ​നംവ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി

 


ശ്രീ​ക​ണ്ഠ​പു​രം: വ​ഞ്ചി​യ​ത്ത് അ​ജ്ഞാ​ത ജീ​വി​യി​റ​ങ്ങി ആ​ടി​നെ ക​ടി​ച്ചു കൊ​ന്ന പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ​യും പ​രി​ശോ​ധ​ന ന​ട​ത്തി.

ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​ര​തീ​ശ​ൻ, ക​രു​വ​ഞ്ചാ​ൽ ക​രാ​മ​രം​ത​ട്ട് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​മ​ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ജീ​വി​ക​ളു​ടെ കാ​ൽ​പ്പാടു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ തെ​ര​ച്ചി​ൽ നി​ർ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണു വ​ഞ്ചി​യം കോ​ള​നി​യി​ലെ കോ​ട്ടി രാ​ഘ​വ​ന്‍റെ നാ​ലു​വ​യ​സ് പ്രാ​യ​മു​ള്ള ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്ന​ത്. ആ​ടി​ന്‍റെ ത​ല തി​ന്ന​ശേ​ഷം ബാ​ക്കി ഭാ​ഗം കാ​ട്ടി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post