മാഹി ബൈപാസ് അന്തിമഘട്ടത്തില്‍ കോഴിക്കോട്‌--കണ്ണൂര്‍ യാത്ര എളുപ്പമാകും

 


കോഴിക്കോട്‌-- കണ്ണൂര്‍ യാത്ര സുഗമമാക്കുന്ന അഴിയൂര്‍ മാഹി മുഴപ്പിലങ്ങാട് ബൈപാസ് നിര്‍മാണം അന്തിമ ഘട്ടത്തില്‍.

ബൈപാസ്‌ പൂര്‍ത്തിയാകുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിനാണ്‌ പരിഹാരമാകുക. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന മാഹി, തലശേരി ടൗണുകളെ ഒഴിവാക്കിയാണ് പുതിയ പാത. പാതയുടെ 17 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. 18.6 കിലോമീറ്ററാണ് ബൈപാസ് നിര്‍മിക്കുന്നത്. മാഹി, തലശേരി ബാലം തുടങ്ങിയ റെയില്‍വേ പാലങ്ങളുടെ പണിയാണ്‌ പൂര്‍ത്തിയാവാനുള്ളത്‌. ടോള്‍ പ്ലാസയോട് കൂടിയാണ് നിര്‍മാണം. അഴിയൂര്‍ മേല്‍പ്പാലവും പൂര്‍ത്തിയായി. 1300 കോടി രൂപയാണ്‌ നിര്‍മാണ ചെലവ്‌. അഴിയൂര്‍, മാഹി, ചൊക്ലി, എരഞ്ഞോളി, കോടിയേരി, ധര്‍മടം എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അഴിയൂര്‍ പാലത്തിന്റ ഭാഗത്തുനിന്നാണ് അഴിയൂര്‍ വെങ്ങളം ദേശീയ പാതയുടെ നിര്‍മാണം തുടങ്ങുന്നത്. വരുന്ന മാര്‍ച്ചില്‍ കമീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. റെയില്‍വേയുടെ മെല്ലെപ്പോക്കാണ് തടസ്സം.

Post a Comment

Previous Post Next Post