പുതിയ ഓൺലൈൻ തട്ടിപ്പ്; കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

 


സൈനികരുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്  നടക്കുന്നുണ്ടെന്ന് പൊലീസ്. വീട് വാടകക്ക് നൽകാനുണ്ടെന്നോ മറ്റോ ഉള്ള പരസ്യത്തിന് സൈനിക ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാകും ബന്ധപ്പെടുക. പണം അയക്കാൻ ലിങ്ക് അയച്ചു തരും. ഇതിൽ ക്ലിക്ക് ചെയ്ത് അഡ്വാൻസ് തുക ഉടമ തന്നെ ടൈപ്പ് ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. അടിക്കുന്ന തുക സ്വന്തം അക്കൗണ്ടിൽ നിന്ന് നഷ്ടമാകും. പണം നഷ്ടമായാൽ 1930 എന്ന നമ്പറിൽ പരാതിപ്പെടാമെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post