മേഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്ത ‘മോണ്‍സ്റ്റര്‍’ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. ബോക്സ് ഓഫീസില്‍ വലിയ തിരിച്ചടി നേരിട്ട ചിത്രം ആഗോളതലത്തില്‍ 6.5 കോടി രൂപയില്‍ താഴെയാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്.
മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിച്ചപ്പോള്‍ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ആശിര്‍വാദ് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലാണ് പൂര്‍ത്തിയായത്. ഹണി റോസും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

Post a Comment