ഇനി ഡോക്ടറുടെ കുറിപ്പടി വായിക്കാന്‍ പ്രയാസപ്പെടേണ്ടി വരില്ല; ഗൂഗിള്‍ സഹായിക്കും

 


വളരെയധികം തിടുക്കത്തിലാണ് ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി എഴുതാറുള്ളത്. എന്നാല്‍ ഡോക്ടറുടെ കുറിപ്പടി വായിക്കുകയെന്നത് സാധാരണക്കാര്‍ക്ക് പ്രയാസം തന്നെയാണ്.

ഇനി ഗൂഗിള്‍ അവ്യക്തമായ കുറിപ്പടികള്‍ ഗ്രന്ഥങ്ങള്‍ എന്നിവ എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യുമെന്നും അത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കി തരുമെന്നുമാണ് പറയുന്നത്. ഡോക്ടര്‍മാരുടെ കൈയക്ഷരം മനസ്സിലാക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ ഫാര്‍മസിസ്റ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഇന്ത്യയില്‍ നടന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഗൂഗിളിന്റെ വക്താക്കള്‍ അറിയിച്ചു.


അത്തരമൊരു സംവിധാനം ഇതുവരെ ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിട്ടില്ല. ആദ്യം കുറിപ്പടിയുടെ ചിത്രം എടുക്കുകയും ഗാലറിയില്‍ നിന്ന് അപ്ലോഡ് ചെയ്യുകയോ വേണം. പ്രോസസിന് ശേഷം കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകള്‍ ആപ്പ് കണ്ടെത്തി തരുമെന്നാണ് ഗൂഗിള്‍ വക്താക്കളുടെ പ്രഖ്യാപനം. ഫാര്‍മസിസ്റ്റുകളെ സഹായത്തോടെ കൈയെഴുത്ത് മെഡിക്കല്‍ ഡോക്യുമെന്റുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സഹായ സാങ്കേതികവിദ്യയായി ഇത് പ്രവര്‍ത്തിക്കും. ആരോഗ്യ വിവരങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെ ലഭിക്കാനും മനസ്സിലാക്കാനുമാണ് തങ്ങള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിള്‍ പ്രതികരിച്ചു. പുതിയ പദ്ധതികള്‍ പ്രദര്‍ശിപ്പിക്കുന്ന ദക്ഷിണേഷ്യന്‍ വിപണിയിലെ കമ്ബനിയുടെ വാര്‍ഷിക പരിപാടിയാണ് ഗൂഗിള്‍ ഫോര്‍ ഇന്ത്യ.

Post a Comment

Previous Post Next Post