ധാക്ക: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ. 145 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ തൂത്തുവാരി. ആദ്യ മത്സരം ഇന്ത്യ 188 റണ്‍സിന് വിജയിച്ചിരുന്നു.
അവസാന ദിനം കളി ആരംഭിക്കുമ്ബോള്‍ ആറ് വിക്കറ്റുകള്‍ കയ്യിലുണ്ടായിരുന്ന ഇന്ത്യക്ക് ജയം നൂറ് റണ്‍സ് വിദൂരമായിരുന്നു. 45ന് നാല് എന്ന സ്‌കോറില്‍ കളി തുടങ്ങിയ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നഷ്ടമായി. ഉനദ്കട്ട്, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ പുറത്തായപ്പോള്‍ ബംഗ്ലാദേശിന് മുന്നില്‍ 74 റണ്‍സിന് 7 എന്ന നിലയില്‍ കളി തോറ്റേനെയെന്ന് തോന്നിച്ചെങ്കിലും ശ്രേയസ് അയ്യരും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് ഇന്ത്യയുടെ ജയം ഉറപ്പിച്ചു.
എട്ടാം വിക്കറ്റില്‍ അശ്വിനും അയ്യരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 42 റണ്‍സ് നേടിയ ആര്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മുന്‍നിര ബാറ്റര്‍മാര്‍ രണ്ടക്കം കടക്കാതെ പുറത്തായപ്പോള്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ 69 പന്തില്‍ 34 റണ്‍സെടുത്തു. ഒരു റണ്‍സ് നേടി നില്‍ക്കെ അശ്വിന്‍്റെ ക്യാച്ച് ഫോര്‍വേഡ് ഷോട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മൊമിനുള്‍ ഹഖ് വിട്ടുകളഞ്ഞത് മത്സരഫലത്തില്‍ നിര്‍ണായകമായി.

Post a Comment