വഴിത്തർക്കം; യുവതിയെ അയൽവാസി വെട്ടി

 


കണ്ണൂർ ചാവശേരി പറമ്പിൽ വഴിത്തർക്കത്തെ തുടർന്ന് അയൽവാസി യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ടിഎൻ മൈമൂനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസി അബ്ദുവാണ് മൈമൂനയെ വെട്ടിയത്. കൈയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതിക്കായി തെരച്ചിൽ നടത്തുകയാണ്. നാളുകളായി ഇവർ തമ്മിൽ വഴിയുടെ പേരിൽ തർക്കം നിലനിൽക്കുകയായിരുന്നു.

Post a Comment

Previous Post Next Post