അവസാന എട്ടിലെത്താന്‍ കാനറിപ്പട, എതിരാളികള്‍ ദക്ഷിണ കൊറിയ



ദോഹ : ഫിഫ ലോകകപ്പില്‍ അവസാന എട്ടില്‍ സ്ഥാനം പിടിക്കാന്‍ ബ്രസീല്‍ ഇന്നിറങ്ങും. അവസാന ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത ദക്ഷിണ കൊറിയയാണ് എതിരാളി. ഇന്ത്യന്‍ സമയം രാത്രി 12:30 മുതല്‍ സ്‌റ്റേഡിയം 974ല്‍ ആണ് മത്സരം.

ഇനി ഒരു തോല്‍വി പുറത്തേക്കുള്ള വഴി തുറക്കുമെന്നതിനാല്‍ ഇരു ടീമുകളും പരീക്ഷണങ്ങള്‍ നടത്താന്‍ സാധ്യതയില്ല. സൂപ്പര്‍ താരം നെയ്‌മര്‍ സൗത്ത് കൊറിയക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനായി കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിക്ക് മാറിയെത്തിയ താരം കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു.

പൂര്‍ണ ആരോഗ്യവാനെങ്കില്‍ സൂപ്പര്‍ താരത്തെ കളിപ്പിക്കുമെന്ന് കോച്ച്‌ ടിറ്റെയും വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് നെയ്‌മര്‍ കളിച്ചത്. റിച്ചാലിസണ്‍, വിനീഷ്യസ് ജൂനിയര്‍, കാസിമിറൊ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ആദ്യം മുതല്‍ ബ്രസീല്‍ നിരയിലുണ്ടാകും.

Post a Comment

Previous Post Next Post