തോർത്ത് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു



കണ്ണൂര്‍: തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സുരേശന്‍-ഷീബ ദമ്പതികളുടെ മകന്‍ കെ ഭഗത് ദേവ് (11) ആണ് മരിച്ചത്. കണ്ണൂര്‍ പെരുമാച്ചേരിയിലാണ് സംഭവം.

ഇന്നലെ വൈകുന്നേരം വീട്ടില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചെക്കിക്കുളം രാധാകൃഷ്ണ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഭഗത്. ഗോകുല്‍ സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്കരിക്കും.

Post a Comment

Previous Post Next Post