വീണ്ടും കോവിഡ് മുന്‍കരുതല്‍: എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശം

 


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 കേസുകളുടെ എണ്ണം കുറവാണെങ്കിലും, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് സര്‍ക്കാര്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


പുതിയ കൊവിഡ് വകഭേദം കൂടുതല്‍ വ്യാപന ശേഷിയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.


എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം നിര്‍ദേശം നല്‍കി. വായും മൂക്കും മൂടത്തക്കവിധം എല്ലാവരും മാസ്ക് ധരിക്കണം.


പ്രായമായവര്‍, രോഗബാധിതര്‍, കുട്ടികള്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകള്‍ കഴുകണമെന്ന മുന്‍ നിര്‍ദ്ദേശം യോഗം ആവര്‍ത്തിച്ചു. റിസര്‍വ് ഡോസ് ഉള്‍പ്പെടെ വാക്സിനേഷന്‍ എടുക്കാത്ത എല്ലാവരും വാക്സിന്‍ എടുക്കണം. രോഗലക്ഷണങ്ങളുള്ളവരില്‍ കൊവിഡ് പരിശോധന നടത്താന്‍ യോഗം നിര്‍ദ്ദേശിച്ചു.

Post a Comment

Previous Post Next Post