കൊച്ചി: കടയിൽ എത്തിയ 13 വയസുകാരിയെ ബേക്കറി ഉടമയായ 57 വയസുകാരൻ കയറിപ്പിടിച്ചു. സംഭവത്തെത്തുടർന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേക്കറി കത്തിച്ചു.
കേസുമായി ബന്ധപ്പെട്ട് ചേരാനല്ലൂർ വിഷ്ണുപുരം സ്വദേശി ബാബുരാജ് (57), പെണ്‍കുട്ടിയുടെ പിതാവായ ചേരാനല്ലൂർ സ്വദേശി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടിൽ അറിയിച്ചു. പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോളൊഴിച്ച് ബേക്കറി കത്തിക്കുകയായിരുന്നു.

Post a Comment