കൃഷിയിടത്തിലെ പച്ചക്കറി കീടനാശിനി ഒഴിച്ച് ഉണക്കി നശിപ്പിച്ചു




ആലക്കോട്: പച്ചക്കറി കൃഷിയിടം കീടനാശിനി ഒഴിച്ച് ഉണക്കി നശിപ്പിച്ചതായി പരാതി.വായാട്ടുപറമ്പ് താവുകുന്നിലെ
കർഷകൻ പുല്ലംകുന്നേൽ ലൂക്കോസിന്റെ പറമ്പിലെ പച്ചക്കറി കൃഷിക്ക് നേരെയാണ് സാമൂഹ്യവിരുദ്ധ അക്രമം നടന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. റബർ മുറിച്ച് പറമ്പിലെ 40 സെന്റോളം സ്ഥലത്ത് പയർ,പാവൽ, പടവലം തുടങ്ങിയവയാണ് ലൂക്കോസ് കൃഷി ചെയ്തിരുന്നത്. വിളവെടുപ്പ് പാകമായ പച്ചക്കറികൾ കഴിഞ്ഞ ദിവസം കരിഞ്ഞ നിലയിൽ കാണപ്പെട്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് കീടനാശി
നിയോ മറ്റോ ഒഴിച്ച് ഉണക്കി 
നശിപ്പിച്ചതാണെന്ന് വ്യക്തമായത്. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഏതോ സാമൂഹ്യവിരുദ്ധ സംഘങ്ങളാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലൂക്കോസ് നടുവിൽ പഞ്ചായത്ത് കൃഷിഭവനിലും പോലീസിലും പരാതി നൽകി.

Post a Comment

Previous Post Next Post