കടുവാപ്പേടിയില്‍ ഇരിട്ടി; അയ്യന്‍കുന്ന് പഞ്ചായത്തില്‍ സ്കൂളുകള്‍ക്ക് അവധി

 


കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടി മേഖലയില്‍ കടുവ പേടിയില്‍ ജനം. കടുവയെ ഭയന്ന് അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഉച്ചയ്ക്ക് ശേഷം സ്കൂളുകള്‍ക്ക് അവധി നല്‍കി.


കടുവയെ കണ്ട സ്ഥലങ്ങളില്‍ നാല് മണിക്ക് ശേഷം റോഡ് അടയ്ക്കും. രാത്രി ഈ പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങരുത് എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ ഇരിട്ടി മേഘലയില്‍ 6 ദിവസമായി കടുവ പേടിയിലാണ് ജനം. വിളമന, കുന്നോത്ത്, മുണ്ടയം പറമ്ബ് പ്രദേശങ്ങളില്‍ ആളുകള്‍ കടുവയെ കണ്ടതോടെ ഡിഎഫ്‌ഒ ഉള്‍പെടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. ക്യാമറ സ്ഥാപിക്കാനും ഡ്രോണ്‍ ഉപയോഗിച്ച്‌ നിരീക്ഷണം നടത്താനും തീരുമാനമായിരിക്കുകയാണ്. ആദ്യം അഭ്യുഹമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പലരും കടുവയെ കണ്ടതോടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.

കാര്‍ യാത്രക്കാരാണ് ആദ്യം കടുവയെ കണ്ടത്. റോഡ് മുറിച്ച്‌ റബ്ബര്‍ എസ്റ്റേറ്റിലേക്ക് കടക്കുന്നതായിരുന്നു ഇവര്‍ കണ്ടത്. പിന്നീട് ലോറിയില്‍ പോകുന്നവര്‍ കടുവയെ കണ്ടു. വനം മന്ത്രി എ കെ ശശീന്ദ്രനെ വിളിച്ച്‌ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ ധാരാളം വീടുകളുണ്ട്. അതിനാല്‍ ഉടനെ കടുവയെ പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Post a Comment

Previous Post Next Post