ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ്; മുന്നറിയിപ്പുമായി കേന്ദ്രം



ഡല്‍ഹി: ചൈനയെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം വീണ്ടും തുടരുകയും അമേരിക്കയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തും നേരിടാന്‍ തയ്യാറാവണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം.

പോസിറ്റീവ് കേസുകളുടെ ജീനോം സീക്വന്‍സിംഗ് വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു.

യുഎസ്, ജപ്പാന്‍, കൊറിയ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ കോവിഡ് കേസുകളില്‍ പെട്ടെന്ന് വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍, പോസിറ്റീവ് കേസുകളുടെ ജീനോം സീക്വന്‍സിംഗ് വര്‍ദ്ധിപ്പിക്കണം. ഇവ ഇന്ത്യന്‍ സാര്‍സ്-കോവി-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം (ഇന്‍സാകോഗ്) നിരീക്ഷിക്കണം. അതുവഴി, രാജ്യത്ത് പുതിയ വകഭേദങ്ങള്‍ വരുന്നുണ്ടോ എന്നറിയാന്‍ കഴിയും. ആവശ്യമെങ്കില്‍ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കാന്‍ ഇവ സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍ കത്തില്‍ പറയുന്നു.


ഇന്ത്യയിലെ 50 ലധികം ലബോറട്ടറികളുടെ ശൃംഖലയാണ് ഇന്‍സാകോഗ്. കോവിഡ് കേസുകളിലെ ജനിതക വ്യതിയാനം അവര്‍ നിരീക്ഷിച്ചു വരികയാണ്. പുതിയ വൈറസ് വകഭേദത്തിന്‍റെ സവിശേഷതകള്‍ തിരിച്ചറിയാന്‍ ജീനോം സീക്വന്‍സിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്ബിളുകള്‍ ഇന്‍സാകോഗിലേക്ക് അയയ്ക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post