കാസർഗോഡ് ക​ടു​മേ​നി​യി​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

 


ക​ടു​മേ​നി: പ​ട്ടാ​പ്പ​ക​ല്‍ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​ടു​മേ​നി വെ​ള്ള​രി​ക്കു​ണ്ടി​ലെ വി​മു​ക്ത​ഭ​ട​ന്‍ ചീ​ര​മ​റ്റ​ത്തി​ല്‍ ടോ​മി (51), ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യ മു​ത്ത​ലി (57) എ​ന്നി​വ​ര്‍​ക്കാ​ണ് ര​ണ്ടു വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.


ഉ​ച്ച​യോ​ടെ സ്വ​ന്തം തോ​ട്ട​ത്തി​ല്‍ നി​ന്നും റ​ബ​ര്‍​പാ​ല്‍ സം​ഭ​രി​ച്ച് മ​ട​ങ്ങു​മ്പോ​ഴാ​ണ് പി​ന്നി​ല്‍​നി​ന്നും ഓ​ടി​യെ​ത്തി​യ പ​ന്നി ടോ​മി​യെ ആ​ക്ര​മി​ച്ച​ത്. വാ​രി​യെ​ല്ലു​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ടോ​മി​യെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ക​ണ്ണൂ​രിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ക​ടു​മേ​നി​യി​ലെ ക​രി​മ​ഠ​ത്തി​ല്‍ സി​സി​ലി​യു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മു​ത്ത​ലി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Post a Comment

Previous Post Next Post