ബം​ഗ​ളൂ​രു​വി​ല്‍ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

 


ബം​ഗ​ളൂ​രു: ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി ഉ​ള്ളാ​ട്ടു​തൊ​ടി​യി​ല്‍ സ്വ​ദേ​ശി കാ​ര്‍​ത്തി​ക് മോ​ഹ​ന്‍(18) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 2.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍​നി​ന്ന് ന​ന്ദി ഹി​ല്‍​സി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ആ​ഡു​ഗൊ​ടി​യി​ൽ​വ​ച്ചാ​ണ് അ​പ​ക​ടം.


ലോ​റി തി​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് ലോ​റി​യി​ല്‍ വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ര്‍​ത്തി​ക്കി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.


മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

Post a Comment

Previous Post Next Post