ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം ക്രൊയേഷ്യയ്ക്ക്. ലൂസേഴ്‌സ് ഫൈനലില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് മൊറോക്കോയെ തോല്‍പ്പിച്ചു. 7ാം മിനുട്ടില്‍ ജാസ്‌കോ ഗ്വാര്‍ഡിയോള്‍ ക്രൊയേഷ്യയ്ക്കായി ആദ്യം സ്കോര്‍ ചെയ്തു. 9ാം മിനുട്ടില്‍ അഷ്റാഫ് ഡാരിയിലൂടെ മൊറോക്കോ തിരിച്ചടിച്ചു. 42ാം മിനുട്ടില്‍ ഒര്‍സിക്കിലൂടെയാണ് ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടിയത്. തോറ്റെങ്കിലും ലോകത്തെ തങ്ങളുടെ ശക്തി അറിയിച്ചാണ് മൊറോക്കോ മടങ്ങുന്നത്.

Post a Comment