മലയാളി അത്‌ലറ്റ് പിയു ചിത്ര വിവാഹിതയായി



പാലക്കാട്: രാജ്യാന്തര മലയാളി അത്‌ലറ്റ് പിയു ചിത്ര വിവാഹിതയായി.

പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് ചിത്രയെ താലി ചാര്‍ത്തിയത്. പാലക്കാട് മൈലംപള്ളിയില്‍ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. 

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. പാലക്കാട് മുണ്ടൂര്‍ പിയു ഉണ്ണിക്കൃഷ്‌ണന്‍-വസന്തകുമാരി ദമ്ബതിമാരുടെ മകളായ ചിത്ര ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയാണ്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലര്‍ക്കാണ്.


ഇന്ത്യയ്ക്കായി 2016 സൗത്ത് ഏഷ്യന്‍ ഗെയിംസ്, 2017 ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പ്, 2019 ദോഹ ഏഷ്യന്‍ അത്ലറ്റിക്‌സ്‌ ചാമ്ബ്യന്‍ഷിപ്പ് എന്നിവയില്‍ 1,500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടി. 


ബെംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിനായുള്ള പരിശീലനത്തിലാണ് ഇപ്പോഴുള്ളത്. അടുത്ത വര്‍ഷം സെപ്‌റ്റംബറിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.

Post a Comment

Previous Post Next Post