സംസ്ഥാനത്ത് വീണ്ടും നരബലിക്ക് ശ്രമം; ലക്ഷ്യമിട്ടത് കുടക് സ്വദേശിയായ യുവതിയെ

 


തിരുവല്ലയിലെ കുറ്റപ്പുഴയിൽ വാടക വീട്ടിൽ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു. കുടക് സ്വദേശിയായ യുവതിയാണ് രക്ഷപ്പെട്ടത്. ഈ മാസം എട്ടാം തീയതി അർധരാത്രിലായിരുന്നു സംഭവം നടന്നത്.

നരബലിയിൽ നിന്നും രക്ഷപ്പെട്ട യുവതി സംഭവത്തെ കുറിച്ച് ഇന്നാണ് വെളിപ്പെടുത്തൽ നടത്തിയത്. തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ അമ്പിളി വഴിയാണ് യുവതിയെ കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ചത്.

മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നൽകാൻ ഒരുങ്ങവേ രക്ഷപ്പെട്ടോടുകയായിരുനയായിരുന്നു എന്നാണ് യുവതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് തിരുവല്ല പൊലീസ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.

Post a Comment

Previous Post Next Post