എലിവിഷം കഴിച്ച് അധ്യാപിക മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

 


കണ്ണൂരിൽ എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ ഭര്‍ത്താവായ മിലിട്ടറി ഉദ്യോഗസ്ഥന്‍ പിലാത്തറയിലെ വിളയാങ്കോട് സ്വദേശി പി വി. ഹരീഷിനെ (37)ബന്ധുക്കളുടെ പരാതിയിൽ 

മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ 21 ന് രാത്രിയിലാണ് അധ്യാപികയായ ലിജീഷയെ വിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം.

ഭര്‍തൃപീഡന കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post